---
title: "പ്ലാസ്റ്റിക് നിരോധനം പിടികൂടാൻ പ്രത്യേക സംഘം "
english_title: "Plastic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52586/plastic"
published_at: "2022-07-03T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0ecbe72ad4_n4007541461656810429381264695e5775799566b4d3e50f4eba8acae08f7986a6dd1c3ce0573babed43dc9.jpg"
keywords: []
---

# പ്ലാസ്റ്റിക് നിരോധനം പിടികൂടാൻ പ്രത്യേക സംഘം 

> **Lead Summary:** **കോഴിക്കോട് : **ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പൂര്‍ണമായി നടപ്പാക്കുന്നതിന് കോര്‍പ്പറേഷന്‍ പ്രത്യേക ഹെല്‍ത്ത് സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**കോഴിക്കോട് : **ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പൂര്‍ണമായി നടപ്പാക്കുന്നതിന് കോര്‍പ്പറേഷന്‍ പ്രത്യേക ഹെല്‍ത്ത് സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.

മൂന്ന് സോണുകളായി തിരിച്ചു മൂന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശുചീകരണ വിഭാഗം ജീവനക്കാര്‍ ഡ്രൈവര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തും. സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഉപയോഗവും തടയുന്നതിന് കൃത്യമായി പ്രവര്‍ത്തനം നടത്തും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52586/plastic)