---
title: "തലശ്ശേരി - അഞ്ചരക്കണ്ടി - എയർപ്പോർട്ട് റോഡിൽ മമ്പറം പാലത്തിന്  കീഴിലൂടെയുള്ള യാത്ര ദുഷ്കരമാവുന്നു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52650/thalassery"
published_at: "2022-07-03T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c14849025b6_PicsArt_07-03-01.11.13.jpg"
keywords: []
---

# തലശ്ശേരി - അഞ്ചരക്കണ്ടി - എയർപ്പോർട്ട് റോഡിൽ മമ്പറം പാലത്തിന്  കീഴിലൂടെയുള്ള യാത്ര ദുഷ്കരമാവുന്നു

> **Lead Summary:** തലശ്ശേരി - അഞ്ചരക്കണ്ടി - എയർപ്പോർട്ട് റോഡിൽ മമ്പറം പാലത്തിനു കീഴിലൂടെയുള്ള യാത്ര ദുഷ്കരമാവുന്നു. റോഡിൽ രൂപപ്പെട്ട ഗർത്തത്തിലൂടെയാണ് എയർപോർട്ടിലേക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. കണ്ണൂർ എയർപോർട്ടിലേക്ക് ഉൾപ്പെടെ ഏത് സമയവും വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അവസ്ഥയാണിത്. മമ്പറം പാലത്തിന്റെ തൂണിന് ഇരുവശത്തുകൂടിയാണ് റോഡ് കടന്നുപോകാവുന്നത് .

## Article Content

തലശ്ശേരി - അഞ്ചരക്കണ്ടി - എയർപ്പോർട്ട് റോഡിൽ മമ്പറം പാലത്തിനു കീഴിലൂടെയുള്ള യാത്ര ദുഷ്കരമാവുന്നു. റോഡിൽ രൂപപ്പെട്ട ഗർത്തത്തിലൂടെയാണ് എയർപോർട്ടിലേക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. കണ്ണൂർ എയർപോർട്ടിലേക്ക് ഉൾപ്പെടെ ഏത് സമയവും വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അവസ്ഥയാണിത്. മമ്പറം പാലത്തിന്റെ തൂണിന് ഇരുവശത്തുകൂടിയാണ് റോഡ് കടന്നുപോകാവുന്നത് .

റോഡിന്റെ ഒരു ഭാഗത്ത് വലിയ കുഴികളും ചെളിയും രൂപപ്പെട്ടതോടെ ഒട്ടേറെ വാഹനങ്ങൾ മറുഭാഗത്തുള്ള റോഡിനെ ആശ്രയിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടം ഒരു അപകടമേഖ ലയായി മാറിയിരിക്കുകയാണ്. നിരവധി തവണ റീടറിങ് ചെയ്ത് കുഴികൾ അടച്ചെങ്കിലും മഴക്കാലം ആകുമ്പോൾ ഈ അവസ്ഥ തുടരുകയാണെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. പുറമേ നിന്നും പുതുതായി എത്തുന്ന വാഹനങ്ങൾ റോഡിന്റെ പരിതാപകരമായ അവസ്ഥ അറിയാത്തതിനാൽ പലപ്പോഴും കുഴികളിൽ വീഴാറാണ് പതിവ്. രാത്രികാലങ്ങളിൽ എത്തുന്ന വലിയ വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.

വെളിച്ചക്കുറവും , അപകടാവസ്ഥ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ലത്തും ആയാസം സൃഷ്ടിക്കുകയാണ്. മമ്പറം പാലത്തിനടിയിലെ അഞ്ചരക്കണ്ടിറോഡിലെ കുഴിയടക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52650/thalassery)