നടുവനാട്: നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ബാബുരാജ് അയ്യല്ലൂർ ഉദ്ഘാടനം ചെയ്തു. മനോജ് പഴശ്ശി വിജയികളെ അനുമോദിച്ചു. എ.കെ. ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിജു വിജയൻ അധ്യക്ഷത വഹിച്ചു. എൻ. പുഷ്പ, കെ. സീനത്ത്, കെ. സുജാത, എ. രഞ്ചിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ, പി.എം.അഷറഫ് എന്നിവർ സംസാരിച്ചു.
Samadharshini awards