---
title: "ജലനിരപ്പ് ഉയർന്നു: ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് "
english_title: "Blue Alert on Idukki Dam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5268/blue-alert-on-idukki-dam"
published_at: "2021-10-15T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6169121d65727_Screenshot_20211015_110123_com.facebook.katana.jpg"
keywords: []
---

# ജലനിരപ്പ് ഉയർന്നു: ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് 

> **Lead Summary:** ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

## Article Content

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേർട്ട് ലെവൽ.

അതേ സമയം സംസ്ഥാനത്ത് നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്.

വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5268/blue-alert-on-idukki-dam)