ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍ പഞ്ചായത്ത്

ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍ പഞ്ചായത്ത്
Jul 3, 2022 04:27 PM | By Emmanuel Joseph

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കണ്ണൂര്‍ ആറളത്ത് നിന്നുള്ള യാത്രയ്ക്ക് ഇടയിലാണ് മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ തീരുമാനിച്ചത്. ഇന്ന് ഞായറാഴ്ചയും ഫയല്‍ തീര്‍പ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണല്ലോ? മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ മുഴുവന്‍ ജീവനക്കാര്‍ക്കൊപ്പം പ്രസിഡന്റ് റിഷ്‌നയും ഇന്ന് ഹാജരാണ്. 90 ഫയലുകളാണ് ഇന്ന് രാവിലെ വരെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് അവിടെ എത്തുമ്ബോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്ബോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചു. ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി അങ്ങനെ മയ്യില്‍ മാറി. അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നു

Mayyil Panchayat

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>