---
title: "എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാൾക്ക് ജാമ്യം "
english_title: "Bail for person who posted on Facebook that he would throw stones at AKG Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52688/bail-for-person-who-posted-on-facebook-that-he-would-throw-stones-at-akg-centre"
published_at: "2022-07-03T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c17b9229e76_kk.1.1695801.jpg"
keywords: []
---

# എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാൾക്ക് ജാമ്യം 

> **Lead Summary:** **തിരുവനന്തപുരം**: എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിന് ജാമ്യം.

## Article Content

**തിരുവനന്തപുരം**: എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിന് ജാമ്യം.

ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.

ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52688/bail-for-person-who-posted-on-facebook-that-he-would-throw-stones-at-akg-centre)