---
title: "തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് സ്വപ്ന സുരേഷ്"
english_title: "Swapna Suresh that there is a threat to his life."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52694/swapna-suresh-that-there-is-a-threat-to-his-life"
published_at: "2022-07-03T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1896ef251f_images_(1).jpeg"
keywords: []
---

# തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് സ്വപ്ന സുരേഷ്

> **Lead Summary:** **കൊച്ചി**: തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് സ്വപ്ന സുരേഷ്. എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണി സന്ദേശം വന്നത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

## Article Content

**കൊച്ചി**: തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് സ്വപ്ന സുരേഷ്. എത്രനാൾ ജീവനോടെ ഉണ്ടാവുമെന്ന് ഉറപ്പില്ല. ഭീഷണി സന്ദേശം വന്നത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

നേരത്തെ ഇന്റർനെറ്റിലൂടെയുള്ള ഫോൺ വിളികളാണ് ലഭിച്ചതെങ്കിൽ, വിളിക്കുന്നയാളുടെ പേരും വിലാസവുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളാണ് ഇപ്പോൾ വരുന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന്നത് നിർത്താനും ആരോപണങ്ങൾ ഉന്നയിക്കാതെ ഒതുങ്ങിജീവിക്കാനും ഇല്ലെങ്കിൽ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നുമുള്ള ഭീഷണികളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

ഇ.ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെ കൂടുതൽ വിവരങ്ങൾ പുറത്തുപോവാതിരിക്കാനാണ് ഇത്തരം ഭീഷണിയെന്ന് മനസ്സിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലും അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ തന്നെ ഗുഢാലോചന കേസിലെ അന്വേഷണമെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് വിളിക്കുകയാണ്. ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ക്രൈം ബ്രാഞ്ചിൽ നിന്നും അതുമായി ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാവുന്നതെന്നും സ്വപ്ന പറഞ്ഞു.

വലിയ ഭീഷണിയാണ് ഉയരുന്നത്. താനും മകനും അമ്മയും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ മരണപ്പെടാം എന്ന സ്ഥിതിയാണുളളത്. എന്നാൽ ജീവനുള്ളിടത്തോളം കാലം ഇ.ഡിയുമായി സഹകരിക്കും. കേസ് തെളിയാൻ പരമാവധി ശ്രമിക്കും. പരമാവധി തെളിവ് ഇ.ഡിക്ക് നൽകുകയാണ് ലക്ഷ്യം. പക്ഷെ ഇത് എവിടെ ചെന്നെത്തുമെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52694/swapna-suresh-that-there-is-a-threat-to-his-life)