ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
Jul 3, 2022 06:10 PM | By Niranjana

കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇഫർമേഷൻ ഓഫീസിൽ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേർണലിസം/പബ്ലിക് റിലേഷൻസ് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിരുദവും ജേർണലിസം/പബ്ലിക് റിലേഷൻസ് പി ജി ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. 2020-21, 2021-22 വർഷങ്ങളിൽ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. അപേക്ഷകർ സ്വന്തമായി സ്മാർട്ട് ഫോണും ഇന്റർനെറ്റ് ഡാറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 8000 രൂപയാണ് സ്റ്റൈപ്പെൻഡ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കലക്ടറേറ്റ്, കണ്ണൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. അപേക്ഷയിൽ ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റീസ്ഷിപ്പ് ഇടക്ക് വച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം ത്യപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കും. തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497 2700231 എന്ന നമ്പറിൽ ബന്ധപ്പെടാം.

You can apply for paid apprenticeship at the District Information Office

Next TV

Related Stories
#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ

Apr 20, 2024 05:46 PM

#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ പി ജയരാജൻ

കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ .പി...

Read More >>
ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

Apr 20, 2024 05:41 PM

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി...

Read More >>
#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Apr 20, 2024 05:40 PM

#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ...

Read More >>
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
Top Stories

News Roundup