തേജസ്വിനി പുഴയിലെ റിവര്‍ റാഫ്റ്റിംഗിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഹെറ്റ്കോസും ഏക്സ്ട്രീം അഡ്വഞ്ചേഴ്സും കെെകോര്‍ക്കുന്നു

തേജസ്വിനി പുഴയിലെ റിവര്‍ റാഫ്റ്റിംഗിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഹെറ്റ്കോസും ഏക്സ്ട്രീം അഡ്വഞ്ചേഴ്സും കെെകോര്‍ക്കുന്നു
Jul 3, 2022 07:17 PM | By Emmanuel Joseph

ചെറുപുഴ: കാര്യങ്കോട് (തേജസ്വിനി) പുഴയിലെ വെെറ്റ് വാട്ടര്‍ റിവര്‍ റാഫ്റ്റിംഗ് കൂടുതല്‍ ജനകീയമാക്കാന്‍ ചെറുപുഴ ഹില്‍ വ്യൂ & ഇക്കോ ടൂറിസം കോ - ഓപ്പറേറ്റീവ് സൊസെെറ്റിയും ( Hetcos ) റാഫ്റ്റിംഗിന്റെ സംഘാടകരായ ഏക്സ്ട്രീം അഡ്വഞ്ചേഴ്സും കെെകോര്‍ക്കുന്നു. ദേശീയ തലത്തില്‍ വെെറ്റ് വാട്ടര്‍ റിവര്‍ റാഫ്റ്റിംഗിനെ മാര്‍ക്കറ്റിംഗ് ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്സുകളെയും ഇത് വഴി മലയോരത്ത് എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഫോണ്‍: 9747171925

കാര്യങ്കോട് പുഴയുടെ പുളിങ്ങോം കോഴിച്ചാൽ ഭാഗത്തു നിന്നും ആരംഭിച്ച് 10 കിലോമീറ്റര്‍ ദൂരം പുഴയിലൂടെ സഞ്ചരിച്ച് ചെറുപുഴയ്ക്കടുത്ത് വയലായില്‍ സമാപിക്കുകയും ചെയ്യുന്നതാണ് വെെറ്റ് വാട്ടര്‍ റിവര്‍ റാഫ്റ്റിംഗ്. കുത്തൊഴുക്കിലൂടെ 2 മണിക്കൂറോളം എടുത്താണ് നിശ്ചിതദൂരം പൂർത്തീകരിക്കുക. പാറക്കെട്ടുകളിലും കുഞ്ഞോളങ്ങളിലും കയറിമറിഞ്ഞൊഴുകുന്ന വഞ്ചിയിൽ തുഴഞ്ഞുനീങ്ങുന്നത് അതീവ ആസ്വാദകരമാണ്. ഡിസ്കവറി ചാനലിലോ നാഷണൽ ജിയോഗ്രഫി ചാനലിലോ കാണുന്ന കാഴ്ച കേരളത്തിൽ നമുക്ക് ആസ്വദിക്കാനുള്ള അവസരമാണ് എക്സ്ട്രീം റാഫ്റ്റിങ്ങും ഹെറ്റ്കോസും ചേര്‍ന്ന് ഒരുക്കി തരുന്നത്. കാണുക മാത്രമല്ല, ഈ മഴക്കാലത്ത് അതിലൊന്ന് കയറി തുഴയുകയുമാകാം. ചെറിയ ചാറ്റൽമഴ കൂടിയുണ്ടെങ്കിൽ സംഗതി ജോറാകും.

റാഫ്റ്റിങ് നടത്തും മുമ്പ് സാഹസിക വിനോദമാണിതെന്ന കാര്യം മറക്കരുതെന്ന് മാത്രം. കൂടെയുള്ള ഗൈഡിന്റെ നിർദേശങ്ങൾ അനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചുരുങ്ങിയത് 5 പേര്‍ അടങ്ങിയ ഗ്രൂപ്പാണ് റാഫ്റ്റിംഗിനായി വേണ്ടത്. റാഫ്റ്റിംഗിനോടൊപ്പം തിരുനെറ്റി കല്ല്, കൊട്ടത്തലച്ചി മല, തെരുവ് മല തുടങ്ങി സ്ഥലങ്ങളിലേക്ക് ട്രക്കിംഗിനും റിസോര്‍ട്ടുകളില്‍ താമസിക്കാനുള്ള സൗകര്യവും ഹെറ്റ്കോസ് ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനായി വിളിക്കുക : *9747171925*

River rafting

Next TV

Related Stories
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>