---
title: "ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Shrikrishna Jayanti Swagata Sangam formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52757/shrikrishna-jayanti-swagata-sangam-formed"
published_at: "2022-07-03T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1d214039e9_PicsArt_07-03-10.59.02.jpg"
keywords: []
---

# ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ഇരിട്ടി: ** ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനമായ ജന്മാഷ്ടമി ആഗസ്ത് 18 ന് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ തീരുമാനിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി. കുഞ്ഞിനാരായണൻ യോഗത്തിൽ അദ്ധ്യക്ഷനായി.

## Article Content

**ഇരിട്ടി: ** ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനമായ ജന്മാഷ്ടമി ആഗസ്ത് 18 ന് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ തീരുമാനിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി. കുഞ്ഞിനാരായണൻ യോഗത്തിൽ അദ്ധ്യക്ഷനായി.

ജില്ലാ സഹ ഭഗനിപ്രമുഖ് നിഷ പ്രവീൺ, എ.പത്മനാഭൻ, പി.കൃഷ്ണൻ, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ആഘോഷ പ്രമുഖായി പി.വിഷ്ണുവിനെയും, എ. പ്രശാന്ത് കുമാർ (പ്രസി.) പി.വി. രമിത്ത് കുമാർ (വൈസ്. പ്രസി), സജിത്ത് അളോറ (സിക്ര.), പി.വി. ആകർഷ് (ട്രഷറർ ), രക്ഷാധികാരികളായി പി.പി. ജയലക്ഷ്മി, എ.പത്മനാഭൻ, പി.കൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52757/shrikrishna-jayanti-swagata-sangam-formed)