---
title: "അനുമോദന സദസ്സ് നടത്തി"
english_title: "A felicitation session was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52761/a-felicitation-session-was-held"
published_at: "2022-07-03T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1d39e8217e_PicsArt_07-03-11.05.40.jpg"
keywords: []
---

# അനുമോദന സദസ്സ് നടത്തി

> **Lead Summary:** **ഇരിട്ടി: **ബി ജെ പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ സേവാവിഭാഗമായ അടൽജി ഗ്രാമീണ സേവാകേന്ദ്രം എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മേഖലയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**ഇരിട്ടി: **ബി ജെ പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ സേവാവിഭാഗമായ അടൽജി ഗ്രാമീണ സേവാകേന്ദ്രം എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മേഖലയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഉളിക്കൽ വ്യാപാരഭവൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബി ജെ പി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. മനോജ് മാസ്റ്റർ അനുമോദന സദസ്സ് ഉദ്‌ഘാടനം ചെയ്തു. അടൽജി ഗ്രാമീണ സേവാകേന്ദ്രം ചെയർമാൽ എം.എസ്. ദിലിപ് അധ്യക്ഷനായി. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം പി.കെ. സുധാകരൻ, ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. ആർ. റജിമോൻ, എം.എസ്. ദിലീപ്, കെ.എൻ. വിനോദ് എന്നിവർ സംസാരിച്ചു. അടൽജി ഗ്രാമീണ സേവാ കേന്ദ്രം സെക്രട്ടറി കെ.എൻ. വിനോദ് സ്വാഗതവും വൈസ് ചെയർമാൻ സതീശൻ പരിക്കളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52761/a-felicitation-session-was-held)