---
title: "മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ നടക്കുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52783/iritty"
published_at: "2022-07-04T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c24bcc50ab8_PicsArt_07-04-07.38.18.jpg"
keywords: []
---

# മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ നടക്കുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്  പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി:** ഗുജറാത്ത് വംശഹത്യയിൽ ഇരകളോടൊപ്പം നിന്നതിന് കേന്ദ്ര ഭരണകൂടം വേട്ടയാടുന്നസഞ്ജീവ് ഭട്ടിനോടും ,ടീസ്റ്റ സെത്തിൽ വാദിനോടും, ആർ ബി ശ്രീകുമാറിനോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചും മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ നടക്കുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ചും ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒമ്പാൻ ഹംസ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** ഗുജറാത്ത് വംശഹത്യയിൽ ഇരകളോടൊപ്പം നിന്നതിന് കേന്ദ്ര ഭരണകൂടം വേട്ടയാടുന്നസഞ്ജീവ് ഭട്ടിനോടും ,ടീസ്റ്റ സെത്തിൽ വാദിനോടും, ആർ ബി ശ്രീകുമാറിനോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചും മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ നടക്കുന്ന പ്രതികാര നടപടിയിൽ പ്രതിഷേധിച്ചും ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഒമ്പാൻ ഹംസ അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.വി റഷീദ് ,ചാത്തോത്ത് മൊയ്തീൻ, കെ മുസ്തഫ ഹാജി,ടി സക്കരിയ , മായിൻ മുഴക്കുന്ന്, അഷ്മിൽ, മുജീബ് നല്ലൂർ എന്നിവർ നേതൃത്വം നൽകി പടം മുസ്ലിം ലീഗ് കാക്കയങ്ങാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52783/iritty)