---
title: "അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ"
english_title: "One more person has been arrested in the case of beating a young man to death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52821/one-more-person-has-been-arrested-in-the-case-of-beating-a-young-man-to-death"
published_at: "2022-07-04T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c27ff540325_Screenshot_2022-07-04-11-15-59-34_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# അട്ടപ്പാടിയിൽ യുവാവിനെ മർദിച്ചു കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: അട്ടപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവാണ്പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ അടിച്ചുകൊന്നത്.

## Article Content

തിരുവനന്തപുരം: അട്ടപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തുവാണ്പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ അടിച്ചുകൊന്നത്.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലും കൊലയിലും കലാശിച്ചത്.കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച നൽകാമെന്ന ഉറപ്പിൽ നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയതുമില്ല.

ഇതാണ് തർക്കത്തിന് കാരണം. മർദനമേറ്റ വിനായകനെയും നന്ദകിഷോറിനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസം തടവിൽ വെച്ച് മർദിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52821/one-more-person-has-been-arrested-in-the-case-of-beating-a-young-man-to-death)