---
title: "തിരുമേനി തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of a missing elderly woman was found in Tirumeni Thot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52840/the-body-of-a-missing-elderly-woman-was-found-in-tirumeni-thot"
published_at: "2022-07-04T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c29039f39ac_Picsart_22-07-04_12-30-45-417.jpg"
keywords: []
---

# തിരുമേനി തോട്ടിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുമേനി: കോക്കടവിലെ മൂന്നുവീട്ടിൽ തമ്പായിയെ ഇന്നലെ മുതൽ കാണാതായത്. തിരുമേനി തോട്ടിൽ ഒഴുക്കിൽപ്പെട്ടതായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 10.30 ഓടെ പ്രാപ്പോയിൽ പാലത്തിന് മുകൾ ഭാഗത്ത് തങ്ങി നിൽക്കുന്ന നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്.

## Article Content

തിരുമേനി: കോക്കടവിലെ മൂന്നുവീട്ടിൽ തമ്പായിയെ ഇന്നലെ മുതൽ കാണാതായത്. തിരുമേനി തോട്ടിൽ ഒഴുക്കിൽപ്പെട്ടതായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ 10.30 ഓടെ പ്രാപ്പോയിൽ പാലത്തിന് മുകൾ ഭാഗത്ത് തങ്ങി നിൽക്കുന്ന നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെ പച്ചമരുന്ന് ശേഖരിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതായിരുന്നു. വൈകുന്നേരം അഞ്ചോടെയാണ് കാണാതായതായി വീട്ടുകാരും നാട്ടുകാരും അറിയുന്നത്.

തിരുമേനി തോടിൻ്റെ കരയിൽ കോക്കടവ് ഭാഗത്ത് കുളിക്കടവിൽ നിന്ന് ഇവരുടെ ചെരിപ്പ് കണ്ടെത്തിയിരുന്നു. നാട്ടുകാരും പെരിങ്ങോം അഗ്നി രക്ഷാ സേനയും ചെറുപുഴ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുത്തൊഴുക്കായിരുന്നു. ഭർത്താവ് രാഘവൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52840/the-body-of-a-missing-elderly-woman-was-found-in-tirumeni-thot)