കോഴിക്കോട് മക്കളുമായി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു

കോഴിക്കോട് മക്കളുമായി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു
Jul 4, 2022 12:58 PM | By Remya Raveendran

കോഴിക്കോട്: പന്തീരങ്കാവിൽ മക്കളുമായി കുളിക്കാനിറങ്ങിയ പിതാവ് കുളത്തിൽ മുങ്ങി മരിച്ചു. പുൽപ്പറമ്പിൽ റമീസ് അഹമ്മദ് (42) ആണ് മരിച്ചത്. പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണാണ് അഹമ്മദ് മരിച്ചത്.

ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കുളി കഴിഞ്ഞ് തിരിച്ചു കയറുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച്ച മുമ്പാണ് അഹമ്മദ് ഗൾഫിൽ നിന്ന് നാട്ടിലത്തിയത്.


അതേസമയം, മറ്റൊരു സംഭവത്തിൽ, അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അഖിലിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. അടിമാലി ഫയർഫോഴ്സ് സംഘത്തിനു പുറമേ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംലവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. രാത്രിമഴ തുടർച്ചയായി പെയ്തിരുന്നതിനാൽ പുഴയിൽ വെള്ളമൊഴുക്കും ശക്തമാണ്.


ഇന്നലെ വൈകിട്ടാണ് ഒഴുവത്തടം സ്വദേശി അഖിൽ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. ദേവിയാർ പുഴയിൽ ഇരുമ്പുപാലത്തിനും മച്ചിപ്ലാവിനും മധ്യേ മഴുവൻമറ്റം പടി ഭാഗത്താണ് അഖിൽ ഒഴുക്കിൽ പെട്ടത്. മീൻ പിടിക്കാനായി സുഹൃത്തുക്കളുമൊത്ത് പുഴയിൽ ഇറങ്ങിയ അഖിൽ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു.


അടിമാലി ഫയർ ഫോഴ്‌സും, പൊലീസും , നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് കാറ്റും മഴയും ശക്തിപ്പെട്ടതോടെ തെരച്ചിൽ നിർത്തിവെച്ചു. ഇന്ന് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയർഫോഴ്സ് സംഘം തെരച്ചിൽ തുടരുകയാണ്.

Fatherdeadintopool

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>