---
title: "28 കുപ്പി വിദേശ മദ്യവുമായി 3 പേർ പിടിയിൽ "
english_title: "3 persons arrested with 28 bottles of liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52873/3-persons-arrested-with-28-bottles-of-liquor"
published_at: "2022-07-04T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2a5768e70e_IMG-20220704-WA0086.jpg"
keywords: []
---

# 28 കുപ്പി വിദേശ മദ്യവുമായി 3 പേർ പിടിയിൽ 

> **Lead Summary:** തളിപറമ്പ്: 28 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ ,തളിപറമ്പ് ചുടല, അമ്മാനപാറ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

## Article Content

തളിപറമ്പ്: 28 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ ,തളിപറമ്പ് ചുടല, അമ്മാനപാറ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

മഹേഷ് 45 വയസ്സ്, പ്രേകുമാർ, കുഞ്ഞിരാമൻ എന്നിവരെ 28 കുപ്പി ( 14 ലിറ്റർ) മദ്യവുമായി പിടികൂടി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ഷൈജു, വിനേഷ് ഡ്രൈവർ അജിത്ത് എന്നിവർ  ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52873/3-persons-arrested-with-28-bottles-of-liquor)