---
title: "ചാവശ്ശേരി കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം: മുസ്ലിം യൂത്ത് ലീഗ്"
english_title: "Chavassery Family Welfare Sub Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52899/chavassery-family-welfare-sub-centre"
published_at: "2022-07-04T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2bfc9148bf_Picsart_22-07-04_15-43-15-455.jpg"
keywords: []
---

# ചാവശ്ശേരി കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം: മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** ഇരിട്ടി: നഗരസഭയുടെ കീഴിൽ ഉള്ള ചാവശ്ശേരി കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വളരെ നിസ്സംഗതയോടെയാണ് കാണുന്നത്.

## Article Content

ഇരിട്ടി: നഗരസഭയുടെ കീഴിൽ ഉള്ള ചാവശ്ശേരി കുടുംബ ക്ഷേമ ഉപ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വളരെ നിസ്സംഗതയോടെയാണ് കാണുന്നത്.

രണ്ട് പട്ടികവർഗ്ഗ കോളനിയും ഒരു പട്ടികജാതി കോളനിയും ഒരു ലക്ഷം വീട് കോളനിയും മറ്റു ദുർബല വിഭാഗക്കാരുടെയും ആശ്രയമായ ഈ ഹെൽത്ത് സെന്ററിനെ ഒരു പി എച് സി ആയി ഉയർത്തി ജനങ്ങൾക്‌ ആവിശ്യമായ സേവനം ലഭ്യമാക്കണമെന്നുംഅല്ലെങ്കിൽ ബഹു ജനങ്ങളെ അണി നിരത്തി അതി ശക്തമായ പ്രക്ഷോഭത്തിന് ചാവശ്ശേരി ശാഖ മുസ്ലിം യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നു അറീച്ചു.

ശാഖ സെക്രട്ടറി റാസിഖ് പികെ സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ സജീർ കാശിമുക്ക് പദ്ധതി വിശകലനം ചെയ്തു, മുജീബ്, മുനീർവി കെ, സഫീർ പി പി, മനസീർ, ജാസിർ, അഫ്രീദ്, ഷാനി ചാവശേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52899/chavassery-family-welfare-sub-centre)