---
title: "വിദ്യാര്‍ത്ഥികളുടെ അനുമോദന സദസ്സ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി"
english_title: "Complaint that CPM workers disturbed the felicitation meeting of the students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52914/complaint-that-cpm-workers-disturbed-the-felicitation-meeting-of-the-students"
published_at: "2022-07-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2d0919d895_Screenshot_2022-07-04-17-04-12-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിദ്യാര്‍ത്ഥികളുടെ അനുമോദന സദസ്സ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി

> **Lead Summary:** കണ്ണൂർ: കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് യുവമോര്‍ച്ച കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ അനുമോദന സദസ്സ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി.

## Article Content

കണ്ണൂർ: കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് യുവമോര്‍ച്ച കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ അനുമോദന സദസ്സ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി പരാതി.

എസ്എസ്എല്‍സി യിലും +2 വിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 30 ഓളം കുട്ടികളെ അനുമോദിക്കുന്ന സദസ്സാണ് നൂറോളം വരുന്ന സിപിഎം പ്രവർത്തകർ പ്ലക്കാര്‍ഡും ബാനറും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയത്.

സംഘര്‍ഷം കണക്കിലെടുത്തു പെരിങ്ങോം പോലീസും സ്ഥലത്തെത്തിയിരുന്നു. ഭയാനകമായ അന്തരീക്ഷത്തില്‍ പോലീസിന്റെ ഇടപെടലില്‍ പരിപാടി സ്‌കൂള്‍ മാനേജരുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. യോഗം അഡ്വ:എവി കേശവന്‍ ഉദ്ഘാടനം ചെയ്തു .

പി പി കരുണാകരന്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി . തുടര്‍ന്ന് ഉത്ഘാടകനായ അഡ്വ : എവി കേശവന്റെ നേതൃത്വത്തില്‍ ബാക്കിയുള്ള എല്ലാ വിദ്ധാര്‍ത്ഥികളുടെ വീട്ടിലെത്തി അവരെ അനുമോദിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.അഡ്വ : കെ കെ ശ്രീധരന്‍ എ കെ രാജഗോപാലന്‍ മാസ്റ്റര്‍ സി കെ രമേശന്‍ സന്തോഷ് കൊട്ടാരത്തില്‍ ഗംഗാധരന്‍ കാളീശ്വരം പി കണ്ണന്‍ ഇ പ്രദീപന്‍ ശ്രീകാന്ത് കെ , സന്തോഷ് കുമാര്‍ , സിജിത് ടി ശ്രീജയന്‍ സമ്പര്‍ക്കത്തിലും അനുമോദനത്തിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52914/complaint-that-cpm-workers-disturbed-the-felicitation-meeting-of-the-students)