---
title: "ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു"
english_title: "Both the buses were taken into custody by the officials in the incident of burning a potri on top of the bus."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52921/both-the-buses-were-taken-into-custody-by-the-officials-in-the-incident-of-burning-a-potri-on-top-of-the-bus"
published_at: "2022-07-04T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2d49b290c3_Picsart_22-07-04_17-22-47-308.jpg"
keywords: []
---

# ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

> **Lead Summary:**  **കൊല്ലം: **കോളേജ് വിദ്യാര്‍ഥികള്‍ വിനോദ യാത്ര പുറപ്പെടും മുൻപ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

## Article Content

 **കൊല്ലം: **കോളേജ് വിദ്യാര്‍ഥികള്‍ വിനോദ യാത്ര പുറപ്പെടും മുൻപ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

 അമ്പലപ്പുഴയിൽ വച്ച്  ആര്‍ ടി ഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച്‌ വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. തുടര്‍ന്ന് ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന‍്റ് വിഭാഗത്തിന് കൈമാറും. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസ് പ്രത്യേകം കേസെടുക്കും. കൊല്ലം പെരുമണ്‍ എന്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ വിനോദ യാത്ര പുറപ്പെടും മുമ്ബാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. തീ ബസിലെക്ക് പടര്‍ന്നെങ്കിലും ഉടന്‍ അണച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52921/both-the-buses-were-taken-into-custody-by-the-officials-in-the-incident-of-burning-a-potri-on-top-of-the-bus)