---
title: "കാട്ടുപന്നി ആക്രമിച്ചു: വയോധികന് കാലിൽ ഗുരുതര പരിക്ക്"
english_title: "Wild boar attacked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53002/wild-boar-attacked"
published_at: "2022-07-05T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c381653b326_Screenshot_20220705-053531.png"
keywords: []
---

# കാട്ടുപന്നി ആക്രമിച്ചു: വയോധികന് കാലിൽ ഗുരുതര പരിക്ക്

> **Lead Summary:** **വയനാട് : **പുൽപള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. വയനാട് കല്ലുവയൽ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**വയനാട് : **പുൽപള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. വയനാട് കല്ലുവയൽ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വയലിൽ പണിയെടുക്കുകയായിരുന്ന ബാലനെ രണ്ട് കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലന്റെ കാലിൽ ശസ്ത്രക്രിയ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53002/wild-boar-attacked)