---
title: "ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53017/died"
published_at: "2022-07-05T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c39ee30e468_IMG-20220705-WA0006.jpg"
keywords: []
---

# ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു

> **Lead Summary:** **കാസര്‍കോട്: **മുന്‍ ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയിലായിരുന്നു. 37 വര്‍ഷം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നു എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

## Article Content

**കാസര്‍കോട്: **മുന്‍ ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികിത്സയിലായിരുന്നു. 37 വര്‍ഷം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നു എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, കാസര്‍കോട്‌ ജില്ല പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 25ലേറെ സഹകരണ സംരംഭങ്ങള്‍ക്ക്‌ കാസര്‍കോട്‌ ജില്ലയില്‍ രാഘവന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കള്‍: അജിത്‌ കുമാര്‍, അരുണ്‍ രാഘവന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53017/died)