---
title: "സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ പോസ്റ്റർ; ലീന മണിമേഖലക്കെതിരെ കേസെടുത്തു"
english_title: "A poster of Kalidevi smoking a cigarette"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53076/a-poster-of-kalidevi-smoking-a-cigarette"
published_at: "2022-07-05T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3dec9065e4_Screenshot_2022-07-05-12-08-39-58_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ പോസ്റ്റർ; ലീന മണിമേഖലക്കെതിരെ കേസെടുത്തു

> **Lead Summary:** സിഗരറ്റ് വലിക്കുന്ന കാളിദേവീയുടെ പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലക്കെതിരെ യുപി പോലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിച്ചുവെന്ന പരാതിയിലാണ് കേസ്.

## Article Content

സിഗരറ്റ് വലിക്കുന്ന കാളിദേവീയുടെ പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലക്കെതിരെ യുപി പോലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിച്ചുവെന്ന പരാതിയിലാണ് കേസ്.

കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്ററാണ് വിവാദമായത്.ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്.

ലീനയുടെ പുതിയ ഡോക്യൂമെന്ററിയുടെ പോസ്റ്ററിലാണ് കാളിദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുക വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്‌ളാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53076/a-poster-of-kalidevi-smoking-a-cigarette)