---
title: "സ്കൂൾ നിയമന വിവാദത്തിൽ യൂത്ത് ലീഗ് എ .ഇ. ഒ ഓഫീസ് ഉപരോധിച്ചു"
english_title: "Youth League A.E.o in the school appointment controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53084/youth-league-aeo-in-the-school-appointment-controversy"
published_at: "2022-07-05T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3e7dbb6666_Picsart_22-07-05_12-56-30-839.jpg"
keywords: []
---

# സ്കൂൾ നിയമന വിവാദത്തിൽ യൂത്ത് ലീഗ് എ .ഇ. ഒ ഓഫീസ് ഉപരോധിച്ചു

> **Lead Summary:**  മാനന്തവാടി :വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് രാഷ്ട്രീയം മുൻനിർത്തി നിയമനം നൽകിയത് വൻ വിവാദമായിരിക്കുകയാണ് .ഇത്തരം പ്രവണതകൾ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്നതാണന്ന് ആരോപിച്ച് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആ വിശ്വപെട്ട് മുസ്ലിംയൂത്ത് ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു.

## Article Content

 മാനന്തവാടി :വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് രാഷ്ട്രീയം മുൻനിർത്തി നിയമനം നൽകിയത് വൻ വിവാദമായിരിക്കുകയാണ് .ഇത്തരം പ്രവണതകൾ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്നതാണന്ന് ആരോപിച്ച് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ആ വിശ്വപെട്ട് മുസ്ലിംയൂത്ത് ലീഗ് എ ഇ ഒ ഓഫീസ് ഉപരോധിച്ചു.

പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന വിധത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഇടപെടലുകൾ ഗൗരവമേറിയതാണ്.ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റെ് 'ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി , ട്രഷറർ അസീസ് വെള്ളമുണ്ട.

സിദ്ധീഖ് പീച്ചംങ്കോട്. ജബ്ബാർചയപ്പേരി.അബൂട്ടി പുലിക്കാട്,ജിൻഷാദ്ബാവ,നാസർപുലിക്കാട്,ഷറഫുഅറുവാൾ'ഉമ്മർ സി.സി. മുഹമ്മദലി വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53084/youth-league-aeo-in-the-school-appointment-controversy)