---
title: "ചൊക്ലി ശ്രീ നാരായണ വായനശാലയുടെ നേതൃത്വത്തിൽ നിടുമ്പ്രം സാംസ്‌കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച നടത്തി"
english_title: "Book discussion was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53093/book-discussion-was-held"
published_at: "2022-07-05T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3ee3d7d17d_PicsArt_07-05-01.23.46.jpg"
keywords: []
---

# ചൊക്ലി ശ്രീ നാരായണ വായനശാലയുടെ നേതൃത്വത്തിൽ നിടുമ്പ്രം സാംസ്‌കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച നടത്തി

> **Lead Summary:** ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൊക്ലി ശ്രീ നാരായണ വായനശാല സംഘടിപ്പിച്ച പുസ്തകചർച്ച നിടുമ്പ്രം സാംസ്‌കാരിക നിലയത്തിൽ കവിയൂർ രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൊക്ലി ശ്രീ നാരായണ വായനശാല സംഘടിപ്പിച്ച പുസ്തകചർച്ച നിടുമ്പ്രം സാംസ്‌കാരിക നിലയത്തിൽ കവിയൂർ രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

> ടി വി രാജീവൻ മാസ്റ്റർ രചിച്ച " ചരിത്ര നിയോഗം " എന്ന നോവലിനെ കുറിച്ച് പ്രശസ്ത കവി ബാലകൃഷ്ണൻ മൊകേരി പുസ്തകാവതരണം നടത്തി. ഡോക്ടർ വിജയിത ഷിജു അധ്യക്ഷത വഹിച്ചു. കെ പി ശിവരാമൻ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു. ടി കെ സുരേഷ് സ്വാഗതവും, അനീഷ് ഇ കെ നന്ദിയും പറഞ്ഞു. നോവലിസ്റ്റ് ടി വി രാജീവൻ മാസ്റ്റർ മറുപടി ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53093/book-discussion-was-held)