---
title: "നിടുമ്പ്രം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ കട്ടില വെപ്പ് കർമ്മം നടന്നു"
english_title: "Nidumbram Shree Mahadeva Temple's"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53096/nidumbram-shree-mahadeva-temples"
published_at: "2022-07-05T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3f0ea482d5_Picsart_22-07-05_13-35-22-083.jpg"
keywords: []
---

# നിടുമ്പ്രം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ കട്ടില വെപ്പ് കർമ്മം നടന്നു

> **Lead Summary:** നിടുമ്പ്രം: ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലെ കട്ടില വെപ്പ് കർമ്മം നിരവധി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു നിടുമ്പ്രം ശ്രീ മഹാദേവ - ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൻ്റെ തറ പണിത് കട്ടിലവെപ്പ് നടന്നു.

## Article Content

നിടുമ്പ്രം: ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലെ കട്ടില വെപ്പ് കർമ്മം നിരവധി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു നിടുമ്പ്രം ശ്രീ മഹാദേവ - ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൻ്റെ തറ പണിത് കട്ടിലവെപ്പ് നടന്നു.

കൂടാതെ ഉപദേവന്മാരായ ഗണപതി, ഭദ്രകാളി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ തുടങ്ങിയ കോവിലുകളുടെ കട്ടില വെപ്പും നടത്തി. നിടുമ്പ്രം ക്ഷേത്ര സംരക്ഷണ ട്രസ്റ്റാണ് ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.

ട്രസ്റ്റിൻ്റെ ചേർമാൻ റിട്ട.എ.ഇ.ഒ. ആയിരുന്ന വി.സി. ഹരിദാസ്, മേനേജിങ്ങ് ട്രസ്റ്റി ഹരീന്ദ്രപുരം ഹരീന്ദ്രനാഥ്, ട്രഷറർ അട്ടമ്പായി മുരളീധരൻ, ട്രസ്റ്റ് നിർവ്വാഹക സമിതി അംഗങ്ങളായ കാരായി ജയപ്രകാശ്, നൊച്ചിക്കാടൻ വീട്ടിൽ രാഘവൻ, സി.കെ. പ്രദീപ് കേളോത്ത് ലീല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53096/nidumbram-shree-mahadeva-temples)