---
title: "അംഗനവാടിയിൽ നടപ്പിലാക്കുന്ന തേൻ കണം  പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം "
english_title: "Honeycomb project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53119/honeycomb-project"
published_at: "2022-07-05T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4207faa4d4_PicsArt_07-05-04.57.49.jpg"
keywords: []
---

# അംഗനവാടിയിൽ നടപ്പിലാക്കുന്ന തേൻ കണം  പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം 

> **Lead Summary:** **മഠപുരച്ചാൽ: **സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ്,കേരള സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അംഗന്‍വാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം മടപ്പുരച്ചാൽ അംഗനവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ പി പി വേണുഗോപാൽ അവർഗൾ നിർവഹിച്ചു.

## Article Content

**മഠപുരച്ചാൽ: **സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ്,കേരള സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അംഗന്‍വാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തേൻ നൽകുന്ന തേൻകണം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം മടപ്പുരച്ചാൽ അംഗനവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ പി പി വേണുഗോപാൽ അവർഗൾ നിർവഹിച്ചു.

ഐ സി ഡി എസ് ഓഫീസർ ആശ എം പി അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത് കെ വി, ആശാവർക്കർ സുധ സുധീർ, അംഗനവാടി ടീച്ചർ ശ്രുതി, ഹെൽപ്പർ സൗമിനി, ദിവ്യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53119/honeycomb-project)