---
title: "ഹെൽമെറ്റ് ധരിക്കാത്തവർക്ക് മാതൃകയായി ഒരു ഒമ്പതാം ക്ലാസ് കാരൻ "
english_title: "A 9th grader sets a role model for those who don't wear helmets."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53126/a-9th-grader-sets-a-role-model-for-those-who-dont-wear-helmets"
published_at: "2022-07-05T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c40bc0849ed_Picsart_22-07-05_15-29-41-434.jpg"
keywords: []
---

# ഹെൽമെറ്റ് ധരിക്കാത്തവർക്ക് മാതൃകയായി ഒരു ഒമ്പതാം ക്ലാസ് കാരൻ 

> **Lead Summary:** റോഡിൽ ഇറങ്ങിയാൽ ബൈക്കിൽ യാത്ര ചെയ്യുന്ന ഹെൽമെറ്റ് ഇടാത്ത മുഖങ്ങൾ ഏറെയാണ്. അതിൽനിന്ന് വ്യത്യസ്തമായാണ് മമ്പറത്തെ ഒമ്പതാം ക്ലാസുകാരനായ ആദിലിന്റെ യാത്ര പക്ഷെ ആദിൽ യാത്ര ചെയ്യുന്നത് ഹെൽമറ്റ് ധരിച്ച് സൈക്കിളിലാണെന്ന് മാത്രം. ഇന്ധന ചിലവിനെയോ ഗതാഗതക്കുരുക്കിനെയോ ലൈസൻസിനെയോ പേടിക്കാതെയാണ് ഹെൽമറ്റ് ധരിച്ചുള്ള ആദിലിന്റെ ഈയാത്ര.

## Article Content

റോഡിൽ ഇറങ്ങിയാൽ ബൈക്കിൽ യാത്ര ചെയ്യുന്ന ഹെൽമെറ്റ് ഇടാത്ത മുഖങ്ങൾ ഏറെയാണ്. അതിൽനിന്ന് വ്യത്യസ്തമായാണ് മമ്പറത്തെ ഒമ്പതാം ക്ലാസുകാരനായ ആദിലിന്റെ യാത്ര പക്ഷെ ആദിൽ യാത്ര ചെയ്യുന്നത് ഹെൽമറ്റ് ധരിച്ച് സൈക്കിളിലാണെന്ന് മാത്രം. ഇന്ധന ചിലവിനെയോ ഗതാഗതക്കുരുക്കിനെയോ ലൈസൻസിനെയോ പേടിക്കാതെയാണ് ഹെൽമറ്റ് ധരിച്ചുള്ള ആദിലിന്റെ ഈയാത്ര.

ഒരു വർഷത്തോളമായി ആദിൽ സൈക്കിൾ പ്രയാണം ആരംഭിച്ചിട്ട്. സൈക്കിൾ വാങ്ങി മൂന്നുമാസം പിന്നിടുമ്പോഴേക്കും പുത്തൻ ഹെൽമെറ്റും വാങ്ങി. ആരുടെയും വാക്കുകൾകേട്ടോ നിർദ്ദേശപ്രകാരമോ അല്ല ആദിലിനെ ഹെൽമറ്റ് ധരിക്കണം എന്ന ചിന്ത തോന്നിപ്പിച്ചത് എന്നതാണ് പ്രത്യേകത. വീട്ടിൽ എല്ലാവരും വലിയ പിന്തുണയാണ് നൽകുന്നതെന്നും ആദിൽ പറയുന്നു. മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ. സ്കൂളിലേക്കും സൈക്കിൾ ചവിട്ടി തന്നെയാണ് യാത്ര. പടിഞ്ഞിറ്റമുറി ഡാലിയാസിലെ ഡാനിഷ്, നിഷ ദമ്പതികളുടെ ഏക മകനാണ് ആദിൽ. നിത്യേന മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഈ കൊച്ചു മിടുക്കനെ പോലെ ഉള്ളവരുടെ തലമുറയാണ് നാളത്തെ മാതൃക. ഹെൽമറ്റില്ലാതെ ബൈക്കിൽ ചെത്തി നടക്കുന്ന പുതിയ യുവതലമുറയ്ക്ക് ആദിലിന്റെ യാത്ര ഒരു പാഠമാവട്ടെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53126/a-9th-grader-sets-a-role-model-for-those-who-dont-wear-helmets)