---
title: "മികച്ച ഉദ്യോഗസ്ഥരെ ശുചിത്വ മിഷൻ ആദരിച്ചു"
english_title: "Sanitation Mission felicitates outstanding officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53143/sanitation-mission-felicitates-outstanding-officers"
published_at: "2022-07-05T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c428c7cdcc6_images.png"
keywords: []
---

# മികച്ച ഉദ്യോഗസ്ഥരെ ശുചിത്വ മിഷൻ ആദരിച്ചു

> **Lead Summary:** **കണ്ണൂർ** : ശുചിത്വ പദ്ധതി പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നിർവഹണ ഉദ്യോഗസ്ഥരെ ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : ശുചിത്വ പദ്ധതി പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നിർവഹണ ഉദ്യോഗസ്ഥരെ ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

പെർഫോമൻസ് ബെയ്സ്ഡ് ഇൻസെന്റീവ് ഗ്രാന്റ് നൂറ് ശതമാനം ചെലവഴിച്ച 22 വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർമാർ, സ്വച്ഛ് ഭാരത് മിഷൻ രണ്ടാം ഘട്ടത്തിലും പി ബി ഐ ജിയിലും മികച്ച പ്രവർത്തനം നടത്തിയ 10 അസി. എഞ്ചിനീയർമാർ, ഓവർസിയർമാർ, ശുചിത്വ ചുമതലയുള്ള ബ്ലോക്ക്തല ഓഫീസർമാർ എന്നിവരെയാണ് ആദരിച്ചത്. ചെറുകുന്ന്, മാടായി, ഏഴോം, നാറാത്ത്, മുഴപ്പിലങ്ങാട്, ചൊക്ലി, വളപട്ടണം, ആറളം, അയ്യങ്കുന്ന്, പായം, മാങ്ങാട്ടിടം, കടമ്പൂർ, ചെമ്പിലോട്, കുറ്റിയാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളാണ് ഇൻസെന്റീവ് പൂർണമായും ചെലവഴിച്ചത്. ചെറുപുഴ, പെരിങ്ങോം വയക്കര, കുഞ്ഞിമംഗലം, കടന്നപ്പള്ളി പാണപ്പുഴ, കാങ്കോൽ, ആലപ്പടമ്പ, പടിയൂർ, ചെറുകുന്ന്, പായം എന്നീ പഞ്ചായത്തുകളും ആന്തൂർ നഗരസഭയുമാണ് ശുചിത്വ പദ്ധതികളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ മികവ് കാട്ടിയത്. ചടങ്ങിൽ അസി. ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ പി എം രാജീവ് അധ്യക്ഷത വഹിച്ചു. അസി.കോർഡിനേറ്റർ എ ഗിരാജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53143/sanitation-mission-felicitates-outstanding-officers)