---
title: "മഞ്ഞളാംപുറം യു പി സ്കൂളിൽ നക്ഷത്രവന നിർമ്മാണം നടന്നു "
english_title: "Manjalampuram UP school made star forest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53144/manjalampuram-up-school-made-star-forest"
published_at: "2022-07-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c42a0b2ad99_InShot_20220705_173614517.jpg"
keywords: []
---

# മഞ്ഞളാംപുറം യു പി സ്കൂളിൽ നക്ഷത്രവന നിർമ്മാണം നടന്നു 

> **Lead Summary:** **മഞ്ഞളാംപുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ വനമഹോത്സവ ദിനവുമായി ബന്ധപ്പെട്ട് കേരളവനം വകുപ്പ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ നക്ഷത്രവന നിർമ്മാണത്തിന് തുടക്കം കുറിച്ചു. 

## Article Content

**മഞ്ഞളാംപുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ വനമഹോത്സവ ദിനവുമായി ബന്ധപ്പെട്ട് കേരളവനം വകുപ്പ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ നക്ഷത്രവന നിർമ്മാണത്തിന് തുടക്കം കുറിച്ചു. 

യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്  റോസമ്മ പി.ഡി സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാ.ജോസഫ് കുരീക്കാട്ടിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.ജി.പ്രദീപ് (ACFSF,Kannur) ഉദ്ഘാടന കർമ്മം നിർവഹിക്കുകയും നക്ഷത്ര വന നിർമ്മാണത്തിൻ്റെ ഭാഗമായി മരം നടുകയും ചെയ്തു.പവിത്രൻ ഗുരുക്കൾ ആശംസയർപ്പിച്ച് സംസാരിച്ചു. ഇക്കോ ക്ലബ് കൺവീനർ അമ്പിളി സെബാസ്റ്റ്യൻ നന്ദിയർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53144/manjalampuram-up-school-made-star-forest)