---
title: "തൊട്ടിലിൽ രണ്ടു വയസുകാരി മരിച്ചനിലയിൽ "
english_title: "A two-year-old girl was found dead in her crib"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53226/a-two-year-old-girl-was-found-dead-in-her-crib"
published_at: "2022-07-06T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4ea1ad7f3a_n401632992165707183692408999a82eb7b3dce04d46e8c8b52be4c5e5c9dbc7abdad40d3177264301d8b52.jpg"
keywords: []
---

# തൊട്ടിലിൽ രണ്ടു വയസുകാരി മരിച്ചനിലയിൽ 

> **Lead Summary:** **കൊല്ലം: **തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.

## Article Content

**കൊല്ലം: **തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ മകള്‍ ഫാത്തിമ ആണ് മരിച്ചത്.

കൊല്ലം കടയ്ക്കലിലാണ് സംഭവം. വീട്ടിലെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയതായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53226/a-two-year-old-girl-was-found-dead-in-her-crib)