---
title: "കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു "
english_title: "The roof of the house collapsed due to heavy rain."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53274/the-roof-of-the-house-collapsed-due-to-heavy-rain"
published_at: "2022-07-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c52b6ac22d6_Picsart_22-07-06_11-57-36-920.jpg"
keywords: []
---

# കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു 

> **Lead Summary:** **ശ്രീകണ്ഠപുരം: **കനത്ത മഴയിൽ ശ്രീകണ്ഠപുരത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണു. ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ മാപ്പിള സ്കൂളിന് സമീപത്തെ കാളിയത്ത് മുഹമ്മദിന്റെ തറവാട് വീടാണ് പുലർച്ചെ തകർന്നത്.

## Article Content

**ശ്രീകണ്ഠപുരം: **കനത്ത മഴയിൽ ശ്രീകണ്ഠപുരത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണു. ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ മാപ്പിള സ്കൂളിന് സമീപത്തെ കാളിയത്ത് മുഹമ്മദിന്റെ തറവാട് വീടാണ് പുലർച്ചെ തകർന്നത്.

ഓടിട്ട പഴയ ഇരുനില തറവാട് വീടിന്റെ മുകൾനിലയുടെ മേൽക്കൂര മഴയിൽ നിലംപതിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ മാറിയതിനാൽ വൻ അപകടം ഒഴിവായി. മുകൾനിലയിലെ ഓടും മരങ്ങളും വീണ് താഴത്തെ നിലയുടെ മേൽക്കൂരയും ഭാഗികമായി തകർന്നിട്ടുണ്ട്. ഒപ്പം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുൻഭാഗവും തകർന്നു. ഓട്, മരം എന്നിവ ഉൾപ്പെടെ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.പി.ചന്ദ്രാംഗദൻ എന്നിവർ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53274/the-roof-of-the-house-collapsed-due-to-heavy-rain)