---
title: "കണ്ണൂർ പിണറായിൽ മഴയിൽ തെങ്ങ് പൊട്ടിവീണ് വീട് തകർന്നു"
english_title: "In Pinara, Kannur, a house collapsed after a coconut tree fell in the rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53287/in-pinara-kannur-a-house-collapsed-after-a-coconut-tree-fell-in-the-rain"
published_at: "2022-07-06T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c53447f1038_Picsart_22-07-06_12-34-53-412.jpg"
keywords: []
---

# കണ്ണൂർ പിണറായിൽ മഴയിൽ തെങ്ങ് പൊട്ടിവീണ് വീട് തകർന്നു

> **Lead Summary:** കണ്ണൂർ: പിണറായിൽ മഴയിൽ തെങ്ങ് പൊട്ടിവീണ് വീട് തകർന്നു. പിണറായി പാറപ്രത്തെ വട്ട്യന്റെവളപ്പിൽ സി.ടി.പ്രഭാവതിയുടെ വീടാണ് തകർന്നത്.

## Article Content

കണ്ണൂർ: പിണറായിൽ മഴയിൽ തെങ്ങ് പൊട്ടിവീണ് വീട് തകർന്നു. പിണറായി പാറപ്രത്തെ വട്ട്യന്റെവളപ്പിൽ സി.ടി.പ്രഭാവതിയുടെ വീടാണ് തകർന്നത്.

വീട്ടിലുണ്ടായിരുന്ന സഹോദരൻ സി.ടി.സജിത്തിന് ഓടിളകിവീണ് തലക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം. മേൽക്കൂരയുടെ ഒരുഭാഗം പൂർണമായും തകർന്നു. സംഭവസമയത്ത് വീട്ടിൽ കൂടുതൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53287/in-pinara-kannur-a-house-collapsed-after-a-coconut-tree-fell-in-the-rain)