---
title: "കേരള റീജ്യൺ ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസമ്പ്ളി കണ്ണൂരിൽ "
english_title: "39th State General Assembly at Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53304/39th-state-general-assembly-at-kannur"
published_at: "2022-07-06T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c54424d88e7_Picsart_22-07-06_13-43-01-161.jpg"
keywords: []
---

# കേരള റീജ്യൺ ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസമ്പ്ളി കണ്ണൂരിൽ 

> **Lead Summary:** കേരള റീജ്യൺ ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസമ്പ്ളി കണ്ണൂരിൽ നടക്കും. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതി ആയ കേരള ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസംബ്ലിയാണ് 2022 ജൂലൈ 8 മുതൽ 10 വരെ കണ്ണൂർ പയ്യാമ്പലത്തെ ഉറൂസലൈൻ പ്രൊവിൻഷിലേറ്റ് ക്യാമ്പസിൽ നടക്കുന്നത്.

## Article Content

കേരള റീജ്യൺ ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസമ്പ്ളി കണ്ണൂരിൽ നടക്കും. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതി ആയ കേരള ലാറ്റിൻ കത്തോലിക്ക കൗൺസിലിന്റെ 39 ആം സംസ്ഥാന ജനറൽ അസംബ്ലിയാണ് 2022 ജൂലൈ 8 മുതൽ 10 വരെ കണ്ണൂർ പയ്യാമ്പലത്തെ ഉറൂസലൈൻ പ്രൊവിൻഷിലേറ്റ് ക്യാമ്പസിൽ നടക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം കെ സുധാകരൻ എംപി നിർവഹിക്കും കെ ആർ എൽ സി പ്രസിഡണ്ട് ബിഷപ്പ് ഡോക്ടർ ജോസഫ് കരിയൽ അധ്യക്ഷതവഹിക്കും കണ്ണൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ പ്രസംഗിക്കും.

കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പ്രസംഗിക്കും 2023 നടക്കുന്ന സിനഡിന്റെ പശ്ചാത്തലത്തിൽ സഭയിലെ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലോകത്തിൽ സഭയെ കൂടുതൽ പ്രേക്ഷിതാക്മകമായി അവതരിപ്പിക്കാനുള്ള സാധ്യതകളും കുടുംബം മുതലുള്ള ഓരോ തലങ്ങളിൽ ചർച്ച ചെയ്തു വരികയായിരുന്നു ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ത്രിദിന ജനറൽ അസംബ്ലി വിലയിരുത്തി വ്യക്തമായി കർമപദ്ധതി തയാറാക്കും.

12 ലത്തീൻ രൂപതകളുടെ മെത്രാന്മാർ വൈദികർ സന്യസ്തർ ആത്മീയ നേതാക്കൾ എന്നിവർ കൗൺസിൽ പങ്കെടുക്കും അസംബ്ലിയുടെ സമാപനത്തിൽ പരിയാരത്ത് സെന്റ് ജോൺ പോൾ രണ്ടാമൻ സെമിനാരിയുടെ ആശിർവാദം ഹൈദരാബാദ് മെത്രാപ്പോലീത്ത കർദിനാൾ അന്തോണി പുല നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല വടക്കുംതല മോൺ ക്ലാരൻസ് പാലിയത്ത് ഫാദർ ലിനോ പുത്തൻവീട്ടിൽ ആന്റണി നെറോണ രതീഷ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53304/39th-state-general-assembly-at-kannur)