---
title: "തലയില്ലാത്ത മൃതദേഹം: ആളെ തിരിച്ചറിയാൻ പോലീസിൻ്റെ തീവ്ര ശ്രമം"
english_title: "Headless body: Police desperately trying to identify the person"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53314/headless-body-police-desperately-trying-to-identify-the-person"
published_at: "2022-07-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5510984f7d_Picsart_22-07-06_14-34-16-390.jpg"
keywords: []
---

# തലയില്ലാത്ത മൃതദേഹം: ആളെ തിരിച്ചറിയാൻ പോലീസിൻ്റെ തീവ്ര ശ്രമം

> **Lead Summary:** **മാനന്തവാടി: **പുഴയിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹത്തിൽ ആളെ തിരിച്ചറിയാൻ പോലീസിൻ്റെ തീവ്ര ശ്രമം. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്. ചങ്ങാടകടവ് പാലത്തിനടിയിൽ കണ്ട കയറും മറ്റ് സൂചനകളും തൂങ്ങി മരണമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

## Article Content

**മാനന്തവാടി: **പുഴയിൽ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹത്തിൽ ആളെ തിരിച്ചറിയാൻ പോലീസിൻ്റെ തീവ്ര ശ്രമം. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തിൽ പൊന്തിയ മൃതദേഹം കണ്ടത്. ചങ്ങാടകടവ് പാലത്തിനടിയിൽ കണ്ട കയറും മറ്റ് സൂചനകളും തൂങ്ങി മരണമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഏറെ ആശങ്ക സൃഷ്ടിച്ച തലയില്ലാതെ പുരുഷൻ്റെ മൃതദേഹം കൂടുതൽ സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. പുഴു അരിച്ച നിലയിലായ മ്യതദേഹം മറ്റ് നടപടി ക്രമങ്ങൾക്കായി കൊണ്ട് പോകും .അറുത്ത് പോയ തലക്കായി ഉള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്... മാനന്തവാടി പോലീസ് എസ് .ഐ രാജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി .അന്വേഷണം തുടങ്ങിയപ്പോഴാണ് പാലത്തിൽ തൂങ്ങി കിടക്കുന്ന കയർ പോലീസ് കണ്ടെത്തിയത്.കൂടുതൽ അന്വേഷണ നടപടികളിലാണ് മാനന്തവാടി പോലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53314/headless-body-police-desperately-trying-to-identify-the-person)