---
title: "മുഴക്കുന്ന് ഗവ. യുപി സ്കൂൾ അംഗീകാര നിറവിൽ"
english_title: "Muzkunkun Govt. UP School Accreditation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53325/muzkunkun-govt-up-school-accreditation"
published_at: "2022-07-06T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5600f54bec_Picsart_22-07-06_15-42-00-281.jpg"
keywords: []
---

# മുഴക്കുന്ന് ഗവ. യുപി സ്കൂൾ അംഗീകാര നിറവിൽ

> **Lead Summary:** മുഴക്കുന്ന് : മികച്ച വിക്കിപീഡിയ പേജിനുള്ള അംഗീകാരം നേടിയതോടെ മികവിന്റെ മറ്റൊരു തലം കൂടി സൃഷ്ടിച്ചിരിക്കുകയാണ് മുഴക്കുന്ന് ഗവ. യു പി സ്കൂൾ. മികച്ച പേജിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സ്കൂൾ.

## Article Content

മുഴക്കുന്ന് : മികച്ച വിക്കിപീഡിയ പേജിനുള്ള അംഗീകാരം നേടിയതോടെ മികവിന്റെ മറ്റൊരു തലം കൂടി സൃഷ്ടിച്ചിരിക്കുകയാണ് മുഴക്കുന്ന് ഗവ. യു പി സ്കൂൾ. മികച്ച പേജിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് സ്കൂൾ.

ട്രോഫിയും 15000 രൂപയുമടങ്ങുന്ന അവാർഡ് അധ്യാപകരായ ജിജോ ജേക്കബ്, സൗമ്യ ഗോവിന്ദൻ,വീണ, കവിത,സുവിധ എന്നിവർ ചേർന്ന് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് സ്വീകരിച്ചു. രണ്ടുമാസത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ 25 വർഷത്തെ സ്കൂൾ ചരിത്രവും പ്രവർത്തനങ്ങളും പേജിൽ വിശദീകരിച്ചിട്ടുണ്ട്.

സ്കൂൾ ഫേസ്ബുക്ക് പേജ് ,യൂട്യൂബ് ചാനൽ, മുൻ അധ്യാപകനായ മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങൾ എന്നിവയിലെ ഡാറ്റകൾഎന്നിവയാണ് പിൻബലമായത്.പുരസ്കാര നിറവിൽ പ്രത്യേക ഉപഹാരവും ഏറ്റുവാങ്ങി.

15000 സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മത്സരത്തിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1545 സ്കൂളുകളിൽ നിന്ന് ഫൈനൽ റൗണ്ടിൽ 85 സ്കൂളുകൾ എത്തുകയും അവരിൽനിന്ന് ജില്ലാതലത്തിലെ പുരസ്കാരത്തിനായി മുഴക്കുന്ന് ജിയുപിഎസ് തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53325/muzkunkun-govt-up-school-accreditation)