---
title: "റിപ്പൺ- പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം"
english_title: "Ripon-Palchuram area has severe forest disturbance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53331/ripon-palchuram-area-has-severe-forest-disturbance"
published_at: "2022-07-06T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c568393806d_Picsart_22-07-06_16-16-50-965.jpg"
keywords: []
---

# റിപ്പൺ- പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം

> **Lead Summary:** കൽപ്പറ്റ: മേപ്പാടി റേഞ്ചിൽ ഉൾപ്പെടുന്ന റിപ്പൺ, പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തു ആറോളം ആനകൾ ആണ് രണ്ടാഴ്ചയായി തമ്പടിച്ചിട്ടുള്ളത്.കാപ്പി, കമുക്,വാഴ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചിട്ടുള്ളത്.

## Article Content

കൽപ്പറ്റ: മേപ്പാടി റേഞ്ചിൽ ഉൾപ്പെടുന്ന റിപ്പൺ, പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തു ആറോളം ആനകൾ ആണ് രണ്ടാഴ്ചയായി തമ്പടിച്ചിട്ടുള്ളത്.കാപ്പി, കമുക്,വാഴ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചിട്ടുള്ളത്.

കന്നുകെട്ടിൽ മാത്യു, കുറ്റിക്കാട്ടിൽ ജോസഫ്, വട്ടക്കാട്ടിൽ ജോൺസൻ തുടങ്ങിയവരുടേതാണ് കൃഷിയിടങ്ങൾ. വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുത്തു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53331/ripon-palchuram-area-has-severe-forest-disturbance)