---
title: "കേളകം ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം നടന്നു"
english_title: "Kelakam gram panchayat disaster management review meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53337/kelakam-gram-panchayat-disaster-management-review-meeting-was-held"
published_at: "2022-07-06T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5735381107_Picsart_22-07-06_17-04-05-987.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം നടന്നു

> **Lead Summary:** കേളകം: ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം നടന്നു.യോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ മഴക്കാലത്തു ണ്ടാവുന്ന വിഷയങ്ങൾ ചർച്ച ചെയ്തു.

## Article Content

കേളകം: ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ അവലോകന യോഗം നടന്നു.യോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ മഴക്കാലത്തു ണ്ടാവുന്ന വിഷയങ്ങൾ ചർച്ച ചെയ്തു.

വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, വാർഡ് മെമ്പർ ബിനു മാനുവൽ, എന്നിവരും കെ എസ് ഈ ബി എഞ്ചിനിയർ വാസുദേവൻ, ഫയർ ഫോഴ്സിൽ നിന്നും ജോൺസൺ, കൃഷി ഓഫീസർ സുനിൽ, വിവിധ സന്നദ്ധ സംഘടന ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53337/kelakam-gram-panchayat-disaster-management-review-meeting-was-held)