---
title: "സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം"
english_title: "Free medical entrance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53348/free-medical-entrance"
published_at: "2022-07-06T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c57dd815ee3_images_(12).jpeg"
keywords: []
---

# സൗജന്യ മെഡിക്കൽ എൻട്രൻസ് പരിശീലനം

> **Lead Summary:** **കണ്ണൂർ** : മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംസ്ഥാന മത്സ്യവകുപ്പ് സൗജന്യമായി മെഡിക്കൽ എൻട്രൻസ്, ഐ ഐ ടി/എൻ ഐ ടി പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ പരിശീലനത്തിനാണ് സർക്കാർ ധനസഹായം. ഹയർ സെക്കണ്ടറി/വിഎച്ച്എസ്എസ് തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി (മെഡിക്കൽ എൻട്രൻസ്) ഫിസിക്സ്/കെമിസ്ട്രി/മാത്സ് (ഐ ഐ ടി/എൻ ഐ ടി) വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻ വർഷത്തെ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരുതവണ മാത്രമാണ് ആനുകൂല്യത്തിന് അർഹത.

## Article Content

**കണ്ണൂർ** : മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംസ്ഥാന മത്സ്യവകുപ്പ് സൗജന്യമായി മെഡിക്കൽ എൻട്രൻസ്, ഐ ഐ ടി/എൻ ഐ ടി പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ പരിശീലനത്തിനാണ് സർക്കാർ ധനസഹായം. ഹയർ സെക്കണ്ടറി/വിഎച്ച്എസ്എസ് തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി (മെഡിക്കൽ എൻട്രൻസ്) ഫിസിക്സ്/കെമിസ്ട്രി/മാത്സ് (ഐ ഐ ടി/എൻ ഐ ടി) വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻ വർഷത്തെ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരുതവണ മാത്രമാണ് ആനുകൂല്യത്തിന് അർഹത.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 22നകം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകണം. ഫോൺ: 04972731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53348/free-medical-entrance)