---
title: "രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53415/died"
published_at: "2022-07-07T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c62b1b485c6_Screenshot_20220707-060651.png"
keywords: []
---

# രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മാവേലിക്കര:** യുവാവ് കനാലില്‍ വീണ് തലയിടിച്ച് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ ആണ് മരിച്ചത്. ഇയാള്‍ പ്രായിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

## Article Content

**മാവേലിക്കര:** യുവാവ് കനാലില്‍ വീണ് തലയിടിച്ച് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ ആണ് മരിച്ചത്. ഇയാള്‍ പ്രായിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തു കൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ, കനാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53415/died)