---
title: "ടൂറിസ്റ്റ് ബസിൽ കടത്ത്, ഒമ്പത് കിലോ കഞ്ചാവ് പിടികൂടി"
english_title: "Cannabis was seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53416/cannabis-was-seized"
published_at: "2022-07-07T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c62c7f514ca_Screenshot_20220707-061304.png"
keywords: []
---

# ടൂറിസ്റ്റ് ബസിൽ കടത്ത്, ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **തൃശ്ശൂർ :** തൃശ്ശൂരിൽ ടൂറിസ്റ്റ് ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോ കഞ്ചാവ് അന്തിക്കാട് പൊലീസ് പിടികൂടി. താന്ന്യം ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്‍റെ അടിയിൽ നിന്നാണ് ക‍ഞ്ചാവ് കണ്ടെത്തിയത്. നാല് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

## Article Content

**തൃശ്ശൂർ :** തൃശ്ശൂരിൽ ടൂറിസ്റ്റ് ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒമ്പത് കിലോ കഞ്ചാവ് അന്തിക്കാട് പൊലീസ് പിടികൂടി. താന്ന്യം ചെമ്മാപ്പിള്ളി ആനേശ്വരം ക്ഷേത്രത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്‍റെ അടിയിൽ നിന്നാണ് ക‍ഞ്ചാവ് കണ്ടെത്തിയത്. നാല് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ബസിനടിയിൽ സംശയകരമായ രീതിയിൽ പൊതികൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഞ്ചാവിൻ്റെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53416/cannabis-was-seized)