---
title: "സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു"
english_title: "Studentcouncil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53427/studentcouncil"
published_at: "2022-07-07T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c64f3d944ae_PicsArt_07-07-08.41.55.jpg"
keywords: []
---

# സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** മാനന്തവാടി**: കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻറർ മാനന്തവാടി 2022-23 വർഷത്തെ സ്റ്റുഡൻറ്സ് കൗൺസിലും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡി.എഫ്. ഒ ഷജ്ന കരീം, മാതൃഭൂമി ചെറുകഥാരചന മത്സര ജേതാവ് അഖിൽ പി ഡേവിഡ് എന്നിവർ സ്റ്റുഡന്റ്സ് കൗൺസിലും ഫൈൻ ആർട്സ് ക്ലബും ഉദ്ഘാടനം ചെയ്തു.

## Article Content

** മാനന്തവാടി**: കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻറർ മാനന്തവാടി 2022-23 വർഷത്തെ സ്റ്റുഡൻറ്സ് കൗൺസിലും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡി.എഫ്. ഒ ഷജ്ന കരീം, മാതൃഭൂമി ചെറുകഥാരചന മത്സര ജേതാവ് അഖിൽ പി ഡേവിഡ് എന്നിവർ സ്റ്റുഡന്റ്സ് കൗൺസിലും ഫൈൻ ആർട്സ് ക്ലബും ഉദ്ഘാടനം ചെയ്തു.

സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ സിദ്ധാർഥ് പി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് ഡയറക്ടർ ഡോ: എം പി അനിൽ ആമുഖ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ: പി കെ പ്രസാദൻ, ക്യാമ്പസ് ഡയറക്ടർ ഡോ: സീത കക്കോത്ത്, രേഷ്മ ബാലകൃഷ്ണൻ, ഗണേഷ് കുമാർ സി എച്ച്, അനഘ പി പി, അജയ് പി എം എന്നിവർ സംസാരിച്ചു.

ഫൈൻ ആർട്സ് സെക്രട്ടറി അനുഷ ജോസ് ചടങ്ങിന് നന്ദി അറിയിച്ചു. ഉദ്ഘാടനത്തിനുശേഷം അധ്യാപക വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53427/studentcouncil)