---
title: "കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ"
english_title: "Gold hunt again in Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53454/gold-hunt-again-in-karipur"
published_at: "2022-07-07T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c674b21bbba_Screenshot_2022-07-07-11-18-50-20_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

> **Lead Summary:** കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.037 കിലോ സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശ്രിതവുമായി കണ്ണൂർ വെട്ടംപൊയിൽ എ.പി മൻസിൽ മുഹമ്മദ് റാസിയാണ് പിടിയിലായത്.

## Article Content

കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.037 കിലോ സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശ്രിതവുമായി കണ്ണൂർ വെട്ടംപൊയിൽ എ.പി മൻസിൽ മുഹമ്മദ് റാസിയാണ് പിടിയിലായത്.

ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ.പി. നിസാറിനെയും (36) പൊലീസ് പിടികൂടി. ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും നേരത്തേ വിവരം ലഭിച്ച് കാത്തിരുന്ന പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. ഇവർ പോകാനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53454/gold-hunt-again-in-karipur)