---
title: "കേന്ദ്രമന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്"
english_title: "Smriti Irani is now in charge of Minorities Department in Union Cabinet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53457/smriti-irani-is-now-in-charge-of-minorities-department-in-union-cabinet"
published_at: "2022-07-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c677c5954f3_Screenshot_2022-07-07-11-31-54-78_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കേന്ദ്രമന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഇനി സ്മൃതി ഇറാനിക്ക്

> **Lead Summary:** കേന്ദ്രമന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും നിർവഹിക്കും.

## Article Content

കേന്ദ്രമന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും നിർവഹിക്കും.

ആർസിപി സിംഗ് കൈകാര്യം ചെയ്തിരുന്ന വകുപ്പായിരുന്നു ഇത്.പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം രാഷ്ട്രപതി ഭവൻ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്നലെയാണ് മുക്താർ അബ്ബാസ് നഖ്വിയും അർസിപി സിംഗും രാജിവെച്ചത്. ഇരുവരുടെയും രാജി സ്വീകരിച്ച രാഷ്ട്രപതി വകുപ്പുകൾ മറ്റ് മന്ത്രിമാർക്കായി വീതിച്ച് നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53457/smriti-irani-is-now-in-charge-of-minorities-department-in-union-cabinet)