---
title: "റോട്ടറി അവാർഡ് നേടിയ കണ്ണൂർ മേയർക്ക് സ്വീകരണം നൽകി"
english_title: "The mayor of Kannur received the Rotary award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53482/the-mayor-of-kannur-received-the-rotary-award"
published_at: "2022-07-07T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c68f5d940d1_Picsart_22-07-07_13-16-14-122.jpg"
keywords: []
---

# റോട്ടറി അവാർഡ് നേടിയ കണ്ണൂർ മേയർക്ക് സ്വീകരണം നൽകി

> **Lead Summary:** കണ്ണൂർ: ഏറ്റവും നല്ല മേയർക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡ് നേടിയ കണ്ണൂർ മേയർക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരളത്തിലെ ഏറ്റവും നല്ല മേയർക്കുള്ള തിരുവനന്തപുരം റോട്ടറി ഇന്റർനാഷണൽ അവാർഡ് ഏറ്റുവാങ്ങി കണ്ണൂരിൽ എത്തിയ മേയർ അഡ്വ.ടി.ഒ മോഹനന് റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാരും, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും, ജീവനക്കാരും സ്വീകരണം നൽകി.

## Article Content

കണ്ണൂർ: ഏറ്റവും നല്ല മേയർക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡ് നേടിയ കണ്ണൂർ മേയർക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരളത്തിലെ ഏറ്റവും നല്ല മേയർക്കുള്ള തിരുവനന്തപുരം റോട്ടറി ഇന്റർനാഷണൽ അവാർഡ് ഏറ്റുവാങ്ങി കണ്ണൂരിൽ എത്തിയ മേയർ അഡ്വ.ടി.ഒ മോഹനന് റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാരും, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും, ജീവനക്കാരും സ്വീകരണം നൽകി.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ,എം പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കൂക്കിരി രാജേഷ്, പി വി കൃഷ്ണകുമാർ, കെ പി റാഷിദ്,ശ്രീജ ആരംഭൻ, വി കെ ശ്രീലത, മിനി അനിൽകുമാർ, പനയൻ ഉഷ, എം.ശകുന്തള, ബീബി, വി. ബാലകൃഷ്ണൻ പ്രകാശൻ പയ്യനാടൻ, അഷ്‌റഫ്‌ ചിറ്റുള്ളി, ബിജോയ്‌ തയ്യിൽ, കെ സുരേഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ പ്രമോദ്, കല്ലിക്കോടൻ രാഗേഷ്, സുദീപ് ജെയിംസ്, റഷീദ് കവ്വായി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി എം ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53482/the-mayor-of-kannur-received-the-rotary-award)