---
title: "കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടുമതിൽ ഇടിഞ്ഞ് അടുക്കള തകർന്നു"
english_title: "In Kannur Cheruvancheri, the wall of the house collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53488/in-kannur-cheruvancheri-the-wall-of-the-house-collapsed"
published_at: "2022-07-07T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c693aa4942e_Picsart_22-07-07_13-34-29-960.jpg"
keywords: []
---

# കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടുമതിൽ ഇടിഞ്ഞ് അടുക്കള തകർന്നു

> **Lead Summary:** കണ്ണൂർ: ചെറുവാഞ്ചേരിയിൽ വീട്ടുമതിൽ ഇടിഞ്ഞ് അടുക്കള തകർന്നു. വീടിന്റെ മതിൽ ഇടിഞ്ഞ് അടുക്കള തകർന്നു. ചെറുവാഞ്ചേരി കൂത്തുപറമ്പ് റോഡിൽ അമ്പലപ്പുഴ പാലത്തിന് സമീപം കളത്തിൽ ഹൗസിൽ പി.വി. ലീനയുടെ വീടിന്റെ അടുക്കളയാണ് തകർന്നത്. ആർക്കും പരിക്കില്ല.

## Article Content

കണ്ണൂർ: ചെറുവാഞ്ചേരിയിൽ വീട്ടുമതിൽ ഇടിഞ്ഞ് അടുക്കള തകർന്നു. വീടിന്റെ മതിൽ ഇടിഞ്ഞ് അടുക്കള തകർന്നു. ചെറുവാഞ്ചേരി കൂത്തുപറമ്പ് റോഡിൽ അമ്പലപ്പുഴ പാലത്തിന് സമീപം കളത്തിൽ ഹൗസിൽ പി.വി. ലീനയുടെ വീടിന്റെ അടുക്കളയാണ് തകർന്നത്. ആർക്കും പരിക്കില്ല.

തൊട്ടടുത്തുള്ള തറവാട് വീടിന്റെ വരാന്തയും ചുമരും മുറ്റവും തകർന്നിട്ടുണ്ട്. തറവാട്ടുവീട്ടിൽ ആൾത്താമസമില്ലാത്തതും പുതിയ വീട്ടിലെ അടുക്കളയിൽ ആളില്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. കനത്ത മഴയെ തുടർന്ന് ലീനയുടെ വീടിന്റെ അടുക്കളമുറ്റത്തോട് ചേർന്ന് എട്ടടിയോളം ഉയരത്തിലുള്ള കൽമതിലാണ് തകർന്നത്.

അടുക്കളയുടെ അരഭിത്തി തകർന്ന് ചെങ്കല്ലുകൾ അടുക്കളയിൽ എത്തിയിട്ടുണ്ട്. മുറ്റം നിറയെ ചെങ്കല്ലുകളും മണ്ണും നിറഞ്ഞിരിക്കുകയാണ്. അടുക്കളയിലെ സാമഗ്രികൾക്ക് നാശമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53488/in-kannur-cheruvancheri-the-wall-of-the-house-collapsed)