---
title: "കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് ഡോ ഇ ശ്രീധരൻ അർഹനായി"
english_title: "Dr.E Sreedharan was awarded the KV Kunhiraman Master Memorial Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53504/dre-sreedharan-was-awarded-the-kv-kunhiraman-master-memorial-award"
published_at: "2022-07-07T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6a8d509854_Screenshot_2022-07-07-15-04-31-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് ഡോ ഇ ശ്രീധരൻ അർഹനായി

> **Lead Summary:** കണ്ണൂർ: കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത ജ്യോതിഷ ,സംസ്‌കൃത പണ്ഡിതനായ ഡോ .ഇ ശ്രീധരൻ അർഹനായതായി ഭാരവാഹികൾ അറിയിച്ചു .ജൂലൈ 9 നു മയ്യിലിൽ നടക്കുന്ന പരിപാടിയിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കും 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .

## Article Content

കണ്ണൂർ: കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത ജ്യോതിഷ ,സംസ്‌കൃത പണ്ഡിതനായ ഡോ .ഇ ശ്രീധരൻ അർഹനായതായി ഭാരവാഹികൾ അറിയിച്ചു .ജൂലൈ 9 നു മയ്യിലിൽ നടക്കുന്ന പരിപാടിയിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കും 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .

ശനിയാഴ്ച മയ്യിൽ ചെക്യാട്ട്കാവിനടുത്തുള്ള സ്മാരകത്തിൽ നടക്കുന്ന പതിനഞ്ചാമത് ചരമ വാർഷിക ദിനാചരണ പരിപാടിയിൽ വച്ച് പ്രശസ്ത കലാ ചരിത്രകാരൻ കെ കെ മാരാർ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ചടങ്ങിൽ വച്ച് എസ്ആർ സി കമ്മ്യുണിറ്റി കോളേജിന്റെ കീഴിൽ നടത്തുന്ന സംസ്‌കൃതം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്‌ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന നിർവഹിക്കും .വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ കെ രാജഗോപാലൻ ,ഒ എം മധുസൂദനൻ ,മലപ്പട്ടം ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53504/dre-sreedharan-was-awarded-the-kv-kunhiraman-master-memorial-award)