---
title: "ജോയിൻ്റ് കൗൺസിൽ ഉണർവ് വനിത മുന്നേറ്റ ജാഥക്ക് വയനാട്ടിൽ സ്വീകരണം നൽകി "
english_title: "The Joint Council welcomed the awakening women's movement in Wayanad."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53506/the-joint-council-welcomed-the-awakening-womens-movement-in-wayanad"
published_at: "2022-07-07T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6ab37e5d77_Picsart_22-07-07_15-15-12-508.jpg"
keywords: []
---

# ജോയിൻ്റ് കൗൺസിൽ ഉണർവ് വനിത മുന്നേറ്റ ജാഥക്ക് വയനാട്ടിൽ സ്വീകരണം നൽകി 

> **Lead Summary:** **മാനന്തവാടി: **ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വനിത മുന്നേറ്റ ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണമായിരുന്നു മാനന്തവാടിയിലേത്.

## Article Content

**മാനന്തവാടി: **ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉണർവ് വനിത മുന്നേറ്റ ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണമായിരുന്നു മാനന്തവാടിയിലേത്.

സ്ത്രീകൾക്ക് നേരെ ആചാര സംരക്ഷണത്തിൻ്റെ പേരിൽ ഉയർന്നു വരുന്ന പൊതുയിടവിലക്കുകൾ യാദൃശ്ചികമല്ലന്നും പഴയകാലത്തെ ഗോത്ര മനോഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണിതെന്നും കാലം എറെ മുന്നോട്ട് പോവുകയും മാനവികതയുടെ പക്ഷത്തിന് വലിയ പിൻന്തുണ ലഭിച്ചിട്ടും മതമൗലികവാദികളുടെ നാവ് കാലത്തിനെ പുറകോട്ട് ചലിപ്പിക്കുവാൻ ശ്രമിക്കുന്നത് അസഹനീയ മാണന്നും മതമൗലികവാദങ്ങളെയും ഫാസിസ്റ്റ് അജണ്ടകളെയും പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണന്നും സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ച സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ സുഗൈതകുമാരി പറഞ്ഞു.പി. ബെൻസി അധ്യക്ഷത വഹിച്ചു.സി.പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു,.വി ഹാപ്പി, ജാഥാ മാനേജർ ബിന്ദു രാജൻ, ജോയിൻ്റ് കൗൺസിൽ ജനറൽസെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന ട്രഷർ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ എസ് സ്മിത, പി.കെ അനില, കെ.എ പ്രേംജിത്ത്, ടി ഡി സുനിൽമോൻ, കെ.ഷമീർ എന്നിവർ പ്രസംഗിച്ചു. ബത്തേരിയിലെ സ്വീകരത്തിന് ശേഷം ജാഥ കൽപ്പറ്റയിൽ സമാപിക്കും. ജൂലൈ നാലിന് കാസർകോഡ് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ ജാഥ ജുലൈ 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53506/the-joint-council-welcomed-the-awakening-womens-movement-in-wayanad)