---
title: "കണ്ണൂർ അഴീക്കോട് അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു"
english_title: "The temple treasury of the Shiva temple was looted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53531/the-temple-treasury-of-the-shiva-temple-was-looted"
published_at: "2022-07-07T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6c63502934_Picsart_22-07-07_17-05-39-214.jpg"
keywords: []
---

# കണ്ണൂർ അഴീക്കോട് അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു

> **Lead Summary:** കണ്ണൂർ: അഴീക്കോട് വൻകുളത്തു വയലിലെ അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ക്ഷേത്രഭണ്ഡാരം കവർന്നു അഴീക്കോട് വൻകുളത്തു വയലിലെ അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ചുറ്റുമതിലിന് സമീപം സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവർന്നത്.

## Article Content

കണ്ണൂർ: അഴീക്കോട് വൻകുളത്തു വയലിലെ അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ക്ഷേത്രഭണ്ഡാരം കവർന്നു അഴീക്കോട് വൻകുളത്തു വയലിലെ അക്ലിയത്ത് ശിവ ക്ഷേത്രത്തിലെ ചുറ്റുമതിലിന് സമീപം സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവർന്നത്.

ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നത് കണ്ടത്. വളപട്ടണം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53531/the-temple-treasury-of-the-shiva-temple-was-looted)