---
title: "കഥാവതരണവും പുസ്തക ചർച്ചയും നടത്തി"
english_title: "Story presentation and book discussion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53534/story-presentation-and-book-discussion"
published_at: "2022-07-07T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6c5e973f0d_InShot_20220707_170856142.jpg"
keywords: []
---

# കഥാവതരണവും പുസ്തക ചർച്ചയും നടത്തി

> **Lead Summary:** **കേളകം** : കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി.ബാബു പേരാവൂരിൻ്റെ ' പെയ്തു തീരാതെ ' എന്ന കഥാസമാഹരത്തിലെ ബാക്ക്ബെഞ്ച് എന്ന കഥയുടെ അവതരണവും ചർച്ചയും നടന്നു.

## Article Content

**കേളകം** : കേളകം ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി.ബാബു പേരാവൂരിൻ്റെ ' പെയ്തു തീരാതെ ' എന്ന കഥാസമാഹരത്തിലെ ബാക്ക്ബെഞ്ച് എന്ന കഥയുടെ അവതരണവും ചർച്ചയും നടന്നു.

ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ കെ.ആർ തങ്കച്ചൻ അധ്യക്ഷനായിരുന്നു.കെ.കെ.ഫ്രാൻസിസ് കഥാവതരണം നടത്തി. കെ.പി.ഷാജി, രമണൻ പി എം ടി.കെ.ബാഹുലേയൻ, വിജയപ്രസാദ്, രജനി പ്രശാന്ത്, സാവിത്രി കെ. അമ്പിളി കെ.പി. എന്നിവർ സംസാരിച്ചു.കഥാകൃത്ത് വി.ബാബു മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53534/story-presentation-and-book-discussion)