---
title: "ആയിരം പേരുടെ NO: ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് നവമാതൃക"
english_title: "NO.New model for anti-drug awareness of thousand people"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53537/nonew-model-for-anti-drug-awareness-of-thousand-people"
published_at: "2022-07-07T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6c953b1675_Picsart_22-07-07_17-23-21-602.jpg"
keywords: []
---

# ആയിരം പേരുടെ NO: ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് നവമാതൃക

> **Lead Summary:** മാനന്തവാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെൻറ് ജോസഫ്സ് ടി.ടി.ഐ ഒരുക്കിയ NO ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും ചേർന്നാണ് NO എന്ന ആ വാക്കിന്റെ ആകൃതിയിൽ അണിനിരന്നത്.

## Article Content

മാനന്തവാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെൻറ് ജോസഫ്സ് ടി.ടി.ഐ ഒരുക്കിയ NO ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും ചേർന്നാണ് NO എന്ന ആ വാക്കിന്റെ ആകൃതിയിൽ അണിനിരന്നത്.

NO എന്ന വാക്ക് ലഹരി വിപത്തിനെതിരെയുള്ള വജ്രായുധമായതിനാൽ, ആ വാക്ക് വിദ്യാർത്ഥികളുടെ മനസ്സിൽ ഉറപ്പിക്കാനും പ്രയോഗിക്കാൻ പ്രാപ്തരാക്കാനുമായാണ് ഇങ്ങനെ ചെയ്തത്. സ്കൂളിലെ മുഴുവൻ പേരും NO എന്ന ആകൃതിയിൽ അണിനിരന്ന ശേഷം ലഹരി ഉപയോഗിക്കില്ലെന്നും ലഹരി വിപത്തിനെതിരെ പോരാടുമെന്നും പ്രതിജ്ഞയെടുത്തു.

പ്രിൻസിപ്പൽ അന്നമ്മ എം ആൻറണി ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ , എം. ടി .എ പ്രസിഡണ്ട് മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി മിനി ജോൺ, അധ്യാപകരായ ജോസ് പള്ളത്ത്, നിതിൻ വർഗീസ്, വിദ്യാർത്ഥികളായ ഡോൺ ജോഷി, നന്ദ കിഷൻ, നിവേദ്യ എം.എസ്എന്നിവർ പ്രസംഗിച്ചു.

ഫ്ലാഷ് മോബ്, പ്രതിജ്ഞ എഴുതൽ - ജലഛായം - പോസ്റ്റർ - കൊളാഷ് മത്സരങ്ങൾ, വ്യാപാരികളെ സന്ദർശിച്ച് അഭ്യർത്ഥന സമർപ്പിക്കൽ, മുഴുവൻ വിദ്യാർഥികൾക്കും പരിശീലനം ലഭിച്ച വിദ്യാർഥികൾ തന്നെ ക്ലാസ്സ് എടുക്കൽ, ക്ലാസിൽ നിന്ന് ക്ലാസിലേക്ക് ലഹരിവിരുദ്ധ റിലേ റാലി, ബോധവൽക്കരണ പ്രഭാഷണങ്ങൾ, രക്ഷിതാക്കൾക്ക് മുദ്രാവാക്യ രചന മത്സരം, , ലഹരി പിശാചിനെ തീ കൊളുത്തൽ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53537/nonew-model-for-anti-drug-awareness-of-thousand-people)